
മമ്മൂട്ടി നായകനായി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് എന്ന പുതിയ മലയാളം കോമഡി-ക്രൈം ഡ്രാമ ജനുവരി 23-ന് തീയേറ്ററുകളിൽ റിലീസ് ചെയ്തു. മമ്മൂട്ടി കമ്പനി നിർമ്മിച്ച ഈ ചിത്രം പ്രേക്ഷകരിൽ നിന്നും വിമർശകരിൽ നിന്നും മിശ്ര പ്രതികരണങ്ങൾ നേടി. സിനിമയുടെ കഥ ഡൊമിനിക് എന്ന മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഒരു നഷ്ടപ്പെട്ട പേഴ്സിന്റെ ഉടമയെ കണ്ടെത്താനുള്ള ലളിതമായ കേസെടുത്ത്, അത് പിന്നീട് കാണാതായ ആളുകൾ, കൊലപാതകങ്ങൾ, ഒരു സ്റ്റാക്കർ, നന്ദിത എന്ന നർത്തകി എന്നിവയെ ഉൾക്കൊള്ളുന്ന സങ്കീർണ്ണമായ അന്വേഷണത്തിലേക്ക് മാറുന്നതിനെ ചുറ്റിപ്പറ്റിയാണ്.
ചിത്രത്തിന്റെ ട്രെയിലർ ജനുവരി 8-ന് പുറത്തിറങ്ങിയതോടെ, 24 മണിക്കൂറിനുള്ളിൽ ഒരു മില്യൺ കാഴ്ചക്കാരെ നേടി ശ്രദ്ധേയമായി.കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രം കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് വിതരണമാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ആറാമത്തെ ചിത്രമാണ് ഇത്.
സിനിമയുടെ തീയേറ്റർ പ്രദർശനത്തിന് ശേഷം, ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി പ്രേക്ഷകർക്ക് സിനിമ കണ്ണാവുന്നതാണ്. സമീപകാല റിപ്പോർട്ടുകൾ പ്രകാരം, 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' എന്ന സിനിമയുടെ ഡിജിറ്റൽ സ്റ്റ്രീമിംഗ് അവകാശങ്ങൾ പ്രമുഖ OTT പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയതായി അറിയുന്നു. സിനിമ മാർച്ച് ആദ്യവാരം പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. സിനിമയിൽ മമ്മൂട്ടി ഡൊമിനിക് എന്ന സ്വകാര്യ ഡിറ്റക്ടീവായി അഭിനയിക്കുന്നു, ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, സിദ്ദിഖ്, വിനീത്, വിജയ് ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം 10 കോടി രൂപ ബജറ്റിൽ നിർമ്മിച്ചതാണ്. നീരജ് രാജൻ കഥയെഴുതി, ദർബുക ശിവ സംഗീതം നിർവഹിച്ചു, വിഷ്ണു ദേവ് ഛായാഗ്രഹണവും ആന്റണി എഡിറ്റിംഗും കൈകാര്യം ചെയ്തു. സിനിമയുടെ OTT റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
https://play.google.com/store/apps/details?id=com.mfast.downloader
ReplyDeleteMediafire download without vpn very fast